App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ ജോഡി ഏതൊക്കെ ? 

  1. സാധാരൺ ബ്രഹ്മസമാജം - ആനന്ദ മോഹൻ ബോസ്
  2. സെട്രൽ ഹിന്ദു സ്കൂൾ - ആനി ബസന്റ്
  3. ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ - ദാദ ഭായ് നവറോജി
  4. ആദി ബ്രഹ്മസമാജം - ദേവേന്ദ്ര നാഥ ടാഗോർ

    Ai മാത്രം ശരി

    Bii മാത്രം ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    C. എല്ലാം ശരി

    Read Explanation:

    ആദി ബ്രഹ്മസമാജവും സാധാരൺ ബ്രഹ്മസമാജവും

    • 1866 ൽ ബ്രഹ്മസമാജം ആദി ബ്രഹ്മസമാജമെന്നും ഇന്ത്യൻ ബ്രഹ്മസമാജമെന്നും രണ്ടായി പിളർന്നു.
    • ദേവേന്ദ്രനാഥ് ടാഗോറായിരുന്നു ആദി ബ്രഹ്മസമാജത്തിന്റെ നേതാവ്.
    • ഇന്ത്യൻ ബ്രഹ്മസമാജത്തെ നയിച്ചത് കേശവചന്ദ്ര സെന്നായിരുന്നു.
    • 1878 ൽ ഇന്ത്യൻ ബ്രഹ്മസമാജം വീണ്ടും പിളരുകയും ആനന്ദമോഹൻ ബോസും ശിവാനന്ദ ശാസ്ത്രിയും ചേർന്ന് സാധാരണ ബ്രഹ്മസമാജം സ്ഥാപിക്കുകയും ചെയ്തു.

    സെട്രൽ ഹിന്ദു സ്കൂൾ 

    • മുമ്പ് സെൻട്രൽ ഹിന്ദു കോളേജ് എന്നറിയപ്പെട്ടിരുന്ന സെൻട്രൽ ഹിന്ദു സ്കൂൾ വാരണാസിയിൽ സ്ഥിതി ചെയ്യുന്നു.
    • 1898 ജൂലൈയിൽ ആനി ബസന്റ് സ്ഥാപിച്ചു. 
    • ഇംഗ്ലണ്ടിൽ നിന്നുള്ള ശാസ്ത്ര ബിരുദധാരിയായ ഡോ. ആർതർ റിച്ചാർഡ്‌സൺ ആയിരുന്നു സ്കൂളിൻറെ ആദ്യ പ്രിൻസിപ്പൽ
    • പിന്നീട് ആനി ബസന്റ് ഈ വിദ്യാലയം പി.ടി. മദൻ മോഹൻ മാളവ്യക്ക് സമർപ്പിച്ചു.
    • അതോടെ 1916ൽ മദൻ മോഹൻ മാളവ്യ സ്ഥാപിച ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ മുഖ്യ കേന്ദ്രമായി ഇവിടം മാറി
    • ഏഷ്യയിലെ ആദ്യത്തെ വിദ്യാഭ്യാസ സമ്മേളനം നടന്നത് ഇവിടെ വച്ചാണ്

    ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ

    • 1866-ൽ ലണ്ടനിൽ ദാദാഭായ് നവറോജിയാണ് ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ സ്ഥാപിച്ചത്.
    • 1869-ൽ ബോംബെ, കൊൽക്കത്ത, മദ്രാസ് തുടങ്ങിയ വിവിധ ഇന്ത്യൻ നഗരങ്ങളിൽ അതിന്റെ ശാഖകൾ സ്ഥാപിച്ചു. 
    • ഇന്ത്യയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും, ഇന്ത്യയുടെ വികസനം ഗൗരവമായി ഏറ്റെടുക്കാൻ ബ്രിട്ടീഷ് ഭരണകൂടത്തെ ഉദ്ബോധിപ്പിക്കാനും ആണ് ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ രൂപീകൃതമായത്

    • ഇന്ത്യൻ ക്ഷേമത്തിനായി ജനകീയ പിന്തുണ സൃഷ്ടിക്കാൻ രൂപം കൊണ്ട ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ മുൻഗാമി എന്നും അറിയപ്പെടുന്നു.

    Related Questions:

    നിവർത്തന പ്രക്ഷോഭം നടന്ന വർഷം : -
    ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് വേണാട്ടിൽ ഉണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട പണ്ടകശാല ?
    Who was the Chairman of the Partition Council?
    Which are the British India's laws passed between 1907 and 1911 to check the activities of different Indian movements ?
    The Governor General who brought General Service Enlistment Act :